NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സിക്കിമിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിയടക്കം16 സൈനികർക്ക് വീരമൃത്യു; അപകടം കൊക്കയിലേക്ക് മറിഞ്ഞ്

1 min read

സിക്കിമിൽ വാഹനാപകടത്തിൽ മരിച്ച 16 സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ സ്വദേശി 26കാരനായ വൈശാഖാണ് മരിച്ചത്. അപകടത്തിൽ പരfക്കേറ്റ 4 സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കൻ സിക്കിമിലെ സേമയിൽ സൈനികരുമായി പോയ വാഹനം കൊക്കയിലേക്കു മറിഞ്ഞാണ് അപകടം. താങ്ങുവിലേക്കു പോയ 3 സൈനിക വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചിച്ചു.

മലയിടുക്കിലെ ചെരിവിൽ നിന്ന് സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൈനികവൃത്തങ്ങൾ വ്യക്തമാക്കുന്നത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മരിച്ച സൈനികരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

മരിച്ചവരു‌ടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അനുശോചിച്ചു. സൈനികരുടെ സേവനത്തിനും പ്രതിബദ്ധതയ്ക്കും രാജ്യം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നുവെന്ന് രാജ്നാഥ് സിംഗ് അനുശോചന കുറിപ്പിൽ പറഞ്ഞു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!