NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഭാര്യയ്ക്കൊപ്പം വിരുന്നിന് പോയ വീട്ടിലെ കുളിമുറിയിൽ പെൻ ക്യാമറ ഒളിപ്പിച്ച ഐടി വിദഗ്ധൻ അറസ്റ്റിൽ

കൊച്ചി: വിരുന്നിനെത്തിയ വീട്ടിലെ കുളിമുറിയിൽ പെൻക്യാമറ ഒളിപ്പിച്ച് നഗ്നദൃശ്യം പകർത്താൻ ശ്രമിച്ച കേസിൽ ഐടി വിദഗ്ധ അറസ്റ്റിലായി. തേവര കോന്തുരുത്തി സ്വദേശി സനലിനെയാണ്(40) പൊലീസ് പിടികൂടിയത്. ഭാര്യയ്ക്കൊപ്പം വിരുന്നിനെത്തിയ വീട്ടിലാണ് ഇയാൾ കുളിമുറിയിൽ പെൻ ക്യാമറ വെച്ചത്.

വീട്ടിലെ പെൺകുട്ടി കുളിമുറിയിൽ പോയപ്പോൾ പേന കണ്ടെത്തുകയായിരുന്നു. ഇത് ക്യാമറയാണെന്ന് ആദ്യം മനസിലായിരുന്നില്ല. അതിനിടെ പേന തന്‍റേതാണെന്നും അബദ്ധത്തിൽ കുളിമുറിയിൽവെച്ച് മറന്നുപോയതാണെന്നും സനൽ പറഞ്ഞു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ നടത്തിയ വിശദ പരിശോധനയിലാണ് കുളിമുറിയിൽനിന്ന് ലഭിച്ചത് പെൻ ക്യാമറയാണെന്ന് ബോധ്യമായത്.

തുടർന്ന് സനലിനെതിരെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് കഴിഞ്ഞ ദിവസം സനലിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പെൻ ക്യാമറ വെച്ച കാര്യം ഇയാൾ സമ്മതിക്കുകയായിരുന്നു. തുടർന്ന് സനലിന്‍റെ അറസ്റ്റ് എറണാകുളം സൌത്ത് പൊലീസ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.