ഫറോക്കിൽ തീവണ്ടി തട്ടി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു


ഫറോക്ക്: സ്‌കൂളിലേക്ക് പരീക്ഷക്ക് പോകുന്നതിനിടെ വിദ്യാര്‍ഥി തീവണ്ടി തട്ടി മരിച്ചു. ഫറോക്ക് ജി.വി.എച്ച്.എസ്.എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി അക്ഷയ്കുമാറാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ ഫറോക്ക് ഐ.ഒ.സിയ്ക്ക് സമീപം റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ കോയമ്പത്തൂർ മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ഇടിച്ചാണ് ദാരുണ സംഭവം.
പുറ്റെക്കാട് പാണ്ടിപ്പാടം പള്ളിത്തറ താഴെ പെരുന്തൊടി ശശികുമാറിന്റെ മകനാണ്.
അമ്മ: ഷൈമ.