ലോകകപ്പിൽ മുത്തമിട്ട് അർജന്റീന
1 min read

2022 ഫിഫ ലോകകപ്പിൽ മുത്തമിട്ട് അർജന്റീന. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തി. 2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം അങ്ങനെ 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തി. 1986ലാണ് അർജന്‍റീന അവസാനമായി കിരീടം നേടിയത്. 2014ൽ അർജന്‍റീന ഫൈനലിലെത്തിയിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രാന്‍സിന് മേല്‍ അര്‍ജന്റീനയുടെ ആധിപത്യമാണ് കാണാനായത്. എന്നാൽ അവസാന നിമിഷമായപ്പോഴേക്കും ഫ്രാൻസിന് വേണ്ടി എംപാപ്പെ 2 ഗോളുകൾ നേടിയതോടെ മത്സരം സമനിലയിലെത്തി.
അർജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത് മെസിയാണ്. 22ആം മിനിറ്റിലാണ് ഗോൾ നേടിയത്. അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് ഗോളാക്കിമാറ്റിയത്. 36 ാം മിനിറ്റിൽ മരിയയും ഗോൾ നേടി. എക്സ്ട്രാ ടൈമിൽ 108 ആം മിനുട്ടിൽ മെസ്സി വീണ്ടും ഗോൾ നേടി. 118 ആം മിനുട്ടിൽ എംപാപ്പെ വീണ്ടും ഗോൾ നേടിയതോടെ മത്സരം വീണ്ടും സമനിലയിലെത്തി. എന്നാൽ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന ലോകകപ്പ് സ്വന്തമാക്കുകയായിരുന്നു.