അച്ഛനും മകളും മീൻ പിടിക്കുന്നതിനിടെ പുഴയിൽ മുങ്ങി മരിച്ചു


എറണാകുളം പറവൂരില്‍ മീന്‍ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങി മരിച്ചു. മത്സ്യതൊഴിലാളിയായ ബാബു, മകള്‍ നിമ്മ്യ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി വീരന്‍ പുഴയിലാണ് മുങ്ങിമരിച്ചത്. ബാബുവും മകളും രാത്രി പത്തുമണിയോടെയാണ് ബാബുവും മകളും ചെറുവഞ്ചിയില്‍ മീന്‍ പിടിക്കാന്‍ പുഴയിലിറങ്ങിയത് ഇറങ്ങിയത്.
പിന്നീട് നിമ്യയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ സംഭവ സ്ഥലത്ത് എത്തുന്നത്. പോലീസും ഫയർഫോഴ്സും എത്തുന്നതിന് മുമ്പ് തന്നെ രണ്ട് പേരെയും നാട്ടുകാർ കണ്ടെത്തി ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടമക്കുടി ഗവ വൊക്കേഷണൽ എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിമ്മ്യ.