രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിനെ തലപ്പാറയിൽ മരിച്ച നിലയിൽ കണ്ടെത്തി
1 min read

തിരൂരങ്ങാടി: പെരുവള്ളൂർ -ഇല്ലത്ത് മാട് നിന്നും കാണാതായ യുവാവിനെ തലപ്പാറയിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കാണാതായ ഇല്ലത്ത് മാട് സ്വദേശി അമീറലിയുടെ മൃതദേഹമാണ് തലപ്പാറ വലിയപറമ്പിന് സമീപം ലെക്സോറ ബാറിന് സമീപത്തെ കുളത്തിൽ നിന്നും ഇന്ന് വൈകുന്നേരം 5 മണിയോടെ കണ്ടെത്തിയത്.
പോലീസും അഗ്നിശമന സേനയും എത്തി മൃതദേഹം പുറത്തെടുത്തു. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.