ചെരിപ്പ് നിർമാണ കമ്പനിയിൽ മോഷണശ്രമത്തിനിടെ രണ്ടുപേർ പിടിയിൽ


തിരൂരങ്ങാടി: ചെരിപ്പ് നിർമാണ കമ്പനിയിൽ മോഷണം നടത്തുന്നതിനിടെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
കൊടിഞ്ഞി പാലാ പാർക്കിനു സമീപമുള്ള ഇവാക്കോ ചെരിപ്പ് നിർമാണ കേന്ദ്രത്തിൽനിന്നാണ് ചൊവ്വാഴ്ച പുലർച്ചെ മോഷ്ടാക്കൾ പിടിയിലായത്.
താനൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽപറമ്പിൽ അരുൺ (30), തമിഴ്നാട് കടലൂർ പൊക്കത്തനൂർ സ്വദേശി രാജദുരൈ (31) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു.