പരപ്പനങ്ങാടിയിൽ യുവാവിനെതിരെ കാപ്പ ചുമത്തി


പരപ്പനങ്ങാടി : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി കാപ്പ ചുമത്തി. അരിയല്ലൂർ സ്വദേശികിഴക്കന്റെ പുരക്കൽ ഉമ്മറലി (28) നെയാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി.യുടെ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിൽ നിന്നും പുറത്താക്കിയത്.
പരപ്പനങ്ങാടി, തിരൂരങ്ങാടി, കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷനുകളിൽ നിരവധി പിടിച്ചുപറി, കവർച്ച, വധശ്രമകേസുകളും, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്.
പരപ്പനങ്ങാടി സി.ഐ. യുടെയും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെയും റിപ്പോർട്ടിന്റെ അടിസഥാനത്തിലാണ് നടപടി. ഗുണ്ടാ ആക്ട് പ്രകാരം ഇയാൾക്കെതിരെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.