കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; 7 പേർക്ക് പരിക്ക്
1 min read

കളമശേരി: എച്ച്എംടി റോഡിൽ കെഎസ്ഇബി ഓഫീസിന് സമീപം കാർ ലോറിയിലിടിച്ച് ഒരാൾ മരിച്ചു. ഒരു കുടുംബത്തിലെ 7 പേർക്ക് പരിക്ക്. എച്ച്എംടി കോളനിയിൽ മോളോത്ത് വീട്ടിൽ എം.എസ്. സാനു (ഷാനു -47) ആണ് മരിച്ചത്.
ഷാനുവിൻ്റെ ഭാര്യ സിന്ധു, മക്കൾ അർച്ചിത (അച്ചു – മുന്ന്) അർപ്പിത (അപ്പു – മൂന്ന്), ഷാനുവിൻ്റെ സഹോദരൻ ഷാജി (53), ഭാര്യ മിനി, മക്കൾ അജിത്രൻ (17), അലിത (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായർ രാത്രി 9.15 ഓടെ ഗ്ലാസ്കോളനിയിലെ മരണവീട്ടിൽ പോയി തിരിച്ചു വരികയായിരുന്നു. ഷാനു ആയിരുന്നു കാർ ഓടിച്ചത്. കനത്ത മഴയിൽ തൊട്ടു മുന്നിലുണ്ടായിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു.