അരിയല്ലൂർ സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷം സമാപിച്ചു
1 min read

വള്ളിക്കുന്ന്: അരിയല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം. അരിയല്ലൂർ വിഷവൈദ്യശാലക്ക് സമീപം നടന്ന സമാപന ചടങ്ങ് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പുതിയ മാതൃകകൾ സ്വീകരിച്ച് സഹകരണ പ്രസ്ഥാനത്തിന് മുന്നേറാനാകണമെന്ന് മന്ത്രി പറഞ്ഞു. സമസ്ത മേഖലകളിലും കയ്യൊപ്പ് പതിപ്പിക്കാൻ കേരളത്തിൽ സഹകരണ മേഖലക്ക് കഴിഞ്ഞിട്ടുണ്ട്. ജനങ്ങളിലൂടെ പണത്തിൻ്റെ ഒഴുക്ക് നിർബാധം തുടരണം. ഇതിനായുള്ള സംരംഭങ്ങൾ ആരംഭിക്കാനാകണം. സഹകരണ പ്രസ്ഥാനത്തിൻ്റെ ശേഷി ഉപയോഗിച്ച് ജനങ്ങളെ എങ്ങനെ സംരക്ഷിക്കാനാകുമെന്ന മാതൃകയും സംസ്ഥാനത്ത് കണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
പി. അബ്ദുൾ ഹമീദ് എം.എൽ.എ അധ്യക്ഷനായി. ബാങ്കിൻ്റെ മുൻ ഭരണ സമിതി അംഗങ്ങൾ, മുൻ ജീവനക്കാർ, അരിയല്ലൂരിലെ കലാ- കായിക – സാഹിത്യ മുൾപ്പടെയുള്ള മേഖലകളിൽ പ്രതിഭ തെളിയിച്ചവർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എ. ശൈലജ, വൈസ് പ്രസിഡൻ്റ് കെ. മനോജ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ഇ. അനീഷ്, സഹകരണ യൂണിറ്റ് ഇൻസ്പെക്ടർ കെ.ടി. വിനോദ്, വള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ടി. വിനോദ് കുമാർ, തിരൂരങ്ങാടി താലൂക്ക് മാർക്കൻ്റയിൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് സി. സുനിൽ കുമാർ,
വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളായ വേലായുധൻ വള്ളിക്കുന്ന്, അഡ്വ. രവി മംഗലശ്ശേരി, ദീപ പുഴക്കൽ, ബാങ്ക് സെക്രട്ടറി കെ. സ്മിത, ടി.പി. വിജയൻ, സി. സുബ്രമണ്യൻ, ബാബു പള്ളിക്കര, മൊയ്തീൻകോയ, ഷിജു ചേര്യങ്ങാട്ട്, ശശിധരൻ കരിങ്കല്ലായി,
പ്രസിഡൻ്റ് ഇ. നരേന്ദ്രദേവ്, പി. വിനീഷ് എന്നിവർ സംസാരിച്ചു.
വൈകിട്ട് എൻ.എസ്. മാധവൻ്റെ കഥയുടെ സ്വതന്ത്ര നാടകാവിഷ്ക്കാരം ”ഹിഗ്വിറ്റ” തൃശൂർ റിമംബറൻസ് തിയ്യറ്റർ ഗ്രൂപ്പ് അവതരിപ്പിച്ചു.