ജിംനേഷ്യത്തിൽ പ്രഭാത വ്യായാമത്തിനിടെ കുഴഞ്ഞു വീണു മരിച്ചു.


വള്ളിക്കുന്ന്: പ്രഭാത വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കടലുണ്ടി നഗരം പരേതനായ വയൽപീടിയേക്കൽ ഹംസ ഹാജിയുടെ മകൻ നിഷാദ് (42) ആണ് മരിച്ചത്.
ചെട്ടിപ്പടി കടലുണ്ടി റോഡിലുള്ള ജിംനേഷ്യത്തിൽ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മാതാവ്: ആയിഷ ബീവി
ഭാര്യ: റഹീന. മക്കൾ : റിതിൻ നിഷാദ്, ഹാദിൽ നിഷാദ്.
സഹോദരങ്ങൾ: ജംഷീദ്, സാജിദ്, ആസിഫ്.