പാട്ട് ആപ്പിൽ’ ഒപ്പം പാടിയ ഭര്‍തൃമതി ഗായകനൊപ്പം ഒളിച്ചോടി


പരസ്പരം പാട്ടുപാടാൻ കഴിയുന്ന “സംഗീത ആപ്പ്” വഴി പരിചയപ്പെട്ട് ഒപ്പം പാടിയ ഭര്‍തൃമതിയായ യുവതി ഭാര്യയും കുട്ടികളും ഉള്ള പാട്ടുകാരനൊപ്പം ഒളിച്ചോടി. കാസർകോട് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം പ്രവാസി യുവാവിന്റെ ഭാര്യയാണ് വയനാട്ടുകാരനായ പാട്ടുകാരന്‍ ഫിറോസിനൊപ്പം ഒളിച്ചോടിയതെന്ന് പോലീസ് പറഞ്ഞു. ഭര്‍തൃവീട്ടില്‍ നിന്നും കഴിഞ്ഞയാഴ്ചയാണ് 25കാരിയെ ഏഴും മൂന്നും വയസുള്ള രണ്ട് മക്കള്‍ക്കൊപ്പം കാണാതായത്.
ഭര്‍ത്താവ് വിദേശത്തായിരുന്നതിനാല്‍ ബന്ധുക്കളുടെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് യുവതിയും മക്കളും വയനാട്ടിലെ പാട്ടുകാരനൊപ്പമാണെന്ന് വ്യക്തമായതെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി. പോലീസ് ഇവരുമായി ബന്ധപ്പെട്ടപ്പോൾ സ്റ്റേഷനില്‍ ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം ഇരുവരും ബേക്കല്‍ പോലിസില്‍ ഹാജരായി. രണ്ട് മാസം മുമ്പാണ് സമൂഹ മാധ്യമമായ സംഗീത ആപ്പിലൂടെ ഇരുവരും ഒന്നിച്ച് പാടാന്‍ തുടങ്ങിയത്. ഒന്നിച്ചു പാട്ടുപാടൽ തുടർന്ന ഇരുവരും പ്രണയത്തിലാവുകയായിരുന്നു. സംഭവ ദിവസം പുലർച്ചെ വയനാട്ടില്‍ നിന്നും കാറുമായി വന്ന ഫിറോസ് യുവതിയേയും മക്കളെയും കൂട്ടി പോകുകയായിരുന്നുവെന്നാണ് പറയുന്നത്. ഭാര്യയും അഞ്ചു വയസും നാലു മാസവും പ്രായമായ മക്കളും യുവാവിനുണ്ട്. വാടക ക്വാര്‍ടേഴ്‌സിലാണ് യുവാവ് ഭാര്യക്കും മക്കള്‍ക്കുമൊപ്പം താമസിക്കുന്നത്. ഇത് അറിഞ്ഞു കൊണ്ട് തന്നെയാണ് യുവതി വീടുവിട്ടതെന്നാണ് അറിയുന്നത്.
ഭാര്യ പോയ വിവരമറിഞ്ഞ് യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് നിന്നും കഴിഞ്ഞദിവസം നാട്ടില്‍ എത്തിയിരുന്നു. ഭര്‍ത്താവും യുവതിയുടെ ബന്ധുക്കളും സ്റ്റേഷനിലെത്തിയിരുന്നു. തുടർന്ന് യുവതിയെ കോടതിയില്‍ ഹാജരാക്കി. യുവതി കോടതിയില്‍ നിന്നും ഫിറോസിനൊപ്പം പോയി. രണ്ട് മക്കളെയും പിതാവ് കോടതിയില്‍ നിന്നും ഏറ്റുവാങ്ങി.