വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് ശില്പശാല നടത്തി


വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിൽ 2022-23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബഹുജന പങ്കാളിത്തത്തോടെ നടന്ന വർക്കിംഗ് ഗ്രൂപ്പ് ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി അധ്യക്ഷത വഹിച്ചു.
കൃഷി, മൃഗ സംരക്ഷണം, ക്ഷീര വികസനം,ആരോഗ്യം, മത്സ്യബന്ധനം, വിദ്യാഭ്യാസം, കല, കായികം, സാംസ്‌കാരികം തുടങ്ങി വിവിധ വർക്കിംഗ് ഗ്രൂപ്പുകളിൽ അതാത് രംഗത്ത് പ്രഗത്ഭരായ ഡോ. ഹരിലാൽ, പി.ശരീധരൻ, ഡോ. എ. പ്രസാദ്, ഡോ. പരമേശ്വരൻ, ബിസ്ന, കെ. സുഷ്ന, കെ.വി.കെ മലപ്പുറം എന്നിവർ ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. സന്തോഷ്, പ്രേമൻ പരുത്തിക്കാട് എന്നിവർ സംസാരിച്ചു.