ബൈക്കുകൾ കൂട്ടിയിടിച്ചു: തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു


മലപ്പുറം: ബൈക്കുകൾ കൂട്ടിയിടിച്ചു റോഡിൽ തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മഞ്ചേരി മുള്ളമ്പാറ പാട്ടങ്ങാടിയിലാണ് അപകടം. മുള്ളമ്പാറ ഗ്യാസ് ഗോഡൗണിന് സമീപം അയ്യപ്പുറത്ത് കൂളിയോടന്‍ ഫിറോസിന്റെ മകന്‍ മുഹമ്മദ് അമാന്‍ (12) ആണ് മരിച്ചത്. മഞ്ചേരി ഗവ. ബോയ്സ് ഹൈസ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്‌ക്കായിരുന്നു അപകടം. മൂത്ത സഹോദരന്‍ ഓടിച്ച ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മുഹമ്മദ് അമാന്‍. ഈ ബൈക്കിന് കുറുകെ മറ്റൊരു ബൈക്ക് വന്നു ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു.
ഹസ്നയാണ് മാതാവ്. സഹോദരങ്ങള്‍: ഷിഫിന്‍, നിഫിന്‍, ഹുദ.