മൂന്നിയൂരിലെ ശിഖല്ല മരണം.ജില്ലാ മെഡിക്കൽ സംഘം സന്ദർശനം നടത്തി.
1 min read

തിരൂരങ്ങാടി:മൂന്നിയൂർ പഞ്ചായത്തിൽ ശിഖല്ല രോഗം സ്ഥിരീകരിച്ച കളത്തിങ്ങൽ പാറ നെടുംപറമ്പിൽ ജില്ലാ മെഡിക്കൽ സംഘം സന്ദർശനം നടത്തി.ശിഖല്ല രോഗം ബാധിച്ച് കഴിഞ്ഞ ദിവസം പത്ത് വയസ്സ് പ്രായമുള്ള ഒരു വിദ്യാർത്ഥിനി ഇവിടെ മരണപ്പെട്ടിരുന്നു.നന്നമ്പ്ര കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിസ്വദേശി കുന്നത്ത് ഫഹദ് -സമീറ എന്നിവരുടെ മകൾ ഫാത്തിമ റഹയാണ് മാതാവിന്റെ മൂന്നിയൂരിലുള്ള വീട്ടിൽ വെച്ച് രോഗ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത്. കലശലായ വയറിളക്കവും ചർദ്ധിയുമായിരുന്നു കുട്ടിക്ക് ഉണ്ടായിരുന്നത്.രക്തവും മലവും സാമ്പിളെടുത്ത് പരിശോധിച്ചതിൽ നിന്നാണ് ശിഖല്ല രോഗം സ്ഥിരീകരിച്ചത്.
മരിച്ച റഹക്ക് ശിഖില്ല രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.ഇവരുടെ വീട്ടിലുള്ളവരുടെയും സമീപത്ത് രോഗ ലക്ഷണമുള്ളവരുടെയും മലം സാമ്പിൾ എടുത്ത് പരിശോധനക്കയച്ചിരിക്കുകയാണ് അധികൃതർ.സമീപ പ്രദേശങ്ങളിലെ കിണറുകളിൽ ആരോഗ്യ പ്രവർത്തകരുടെ നേത്രത്വത്തിൽ ക്ലോറിനൈസേഷൻ നടത്തുകയും ചെയ്തിട്ടുണ്ട്. മരിച്ച ഫാത്തിമ റഹയുടെ വീട് ജില്ലാ മെഡിക്കൽ സംഘം ഇന്ന് സന്ദർശിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ:സുബിൻ,ജില്ലാ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ:നവ്യ,ജില്ലാ എപ്പിസമിയോളജിസ്റ്റ് കിരൺ രാജ് ,നെടുവ ബ്ലോക്ക് ഹെൽത്ത് മെഡിക്കൽ ഓഫീസർ ഡോ:വാസുദേവൻ.ടി.വി.,നെടുവ ഹെൽത്ത് സൂപ്പർ വൈസർ ഹരിദാസ് ,എന്നിവരാണ് സന്ദർശനം നടത്തിയത്.മൂന്നിയൂർ എഫ്.എച്ച്.സി.ഹെൽത്ത് ഇൻസ്പെക്ടർ സുബിത,ജെ.എച്ച്.ഐ .മാരായ ജലീൽ,മുജീബ് ,മെമ്പർ ഉമ്മു സൽമ,അഷ്റഫ് കളത്തിങ്ങൽ പാറ ,ആശാവർക്കർമാരായ സുഹ്റ,പാത്തുമ്മു,ശകുന്തള,നുസ്രത്ത്,അനില,നിഖിത അനുഗമിച്ചു.