ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ മരം ദേഹത്തേക്ക് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം.


വള്ളിക്കുന്ന്: ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ മരം ദേഹത്തേക്ക് വീണ് ഡ്രൈവർക്ക് മരിച്ചു അരിയല്ലൂർ എം.വി.എച്ച്.എസ്.എസ് സമീപം കേടാക്കളത്തിൽ ശ്രീധരൻ (51) മരിച്ചത്.
വള്ളിക്കുന്ന് ആനങ്ങാടി ഉഷ നഴ്സറിക്ക് സമീപം തടിമില്ലിനടുത്ത് തിങ്കളാഴ്ച രാവിലെ 10 മണിയോടെ തൻ്റെ മിനിലോറിയിൽ നിന്ന് മരം ഇറക്കുന്നതിന് മരപ്പണിക്കാരെ സഹായിക്കുന്നതിനിടെയാണ് അപകടം.
അടിഭാഗത്തുനിന്ന ശ്രീധരൻ്റെ മേലേക്ക് വലിയതടി മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്രീധരനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അച്ഛൻ: പരേതനായ കേടാക്കളത്തിൽ ഉണ്ണിനായർ. അമ്മ: പരേതയായ കുന്നത്ത് ദേവയാനി. ഭാര്യ: പ്രവീണ കുന്നത്ത്.
മക്കൾ: ആദിത്യൻ, ശ്രീപാർവതി (എം.വി.എച്ച്എസ്എസ് വിദ്യാർത്ഥികൾ) സഹോദരങ്ങൾ: മുരളീധരൻ, നവനീത് കൃഷ്ണൻ, കൃഷ്ണദാസ്, ലളിതകുമാരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ