പി.എസ്.എം.ഒ.കോളേജിൽ നടന്ന ഭിന്നശേഷി സ്നേഹ സംഗമം പി.അബ്ദുൽ ഹമീദ് മാസ്റ്റർ ഉൽഘാടനം ചെയ്തു
1 min read
തിരൂരങ്ങാടി പി.എസ്.എം.ഒ.കോളേജിൽ നടന്ന ഭിന്നശേഷി സ്നേഹ സംഗമം പി.അബ്ദുൽ ഹമീദ് മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.

തിരൂരങ്ങാടി:ഭിന്നശേഷിക്കാരായവരുടെ രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ അവസ്ഥയോർത്ത് ദുഃഖിതരായി കഴിയുന്നത് തങ്ങളുടെ കാലശേഷം ഈ മക്കളുടെ സ്ഥിതിയെന്താവും എന്ന ആഥിയുള്ളത് കൊണ്ടാണെന്നും ഈ അവസ്ഥ മാറ്റിയെടുക്കാൻ ഭിന്നശേഷിക്കാരെ സംരക്ഷിക്കാനും ചേർത്ത് പിടിക്കാനും സമൂഹം മുന്നോട്ട് വരണമെന്നും പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ. പറഞ്ഞു.
ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്ക് മനോധൈര്യവും കരുത്തും സമൂഹം നൽകണം.ഭിന്നശേഷി കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പൊതു സമൂഹത്തിൽ നിന്നും അകറ്റി നിർത്തേണ്ടവരോ മാറ്റി നിർത്തപ്പെടേണ്ടവരോ അല്ലെന്നും അത്തരക്കാരെ ചേർത്ത് പിടിച്ച് ആത്മ ധൈര്യം പകരുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരത്തോടനുബന്ധിച്ച് സിഗ്നേച്ചർ ഭിന്നശേഷി കൂട്ടായ്മയും തിരൂരങ്ങാടി പി.എസ്.എം.ഒ.കോളേജ് എൻ.എസ്.എസും എസ്.ഐ.പി.യും സംയുക്തമായി പി.എസ്.എം.ഒകോളേജിൽ സംഘടിപ്പിച്ച ഭിന്നശേഷി സ്നേഹ സംഗമം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ:കെ.അസീസ് അദ്ധ്യക്ഷ്യം വഹിച്ചു.തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി.പത്മശ്രീ കെ.വി.റാബിയ ഭിന്നശേഷി ദിനാചരണ സന്ദേശം നൽകി.തിരൂരങ്ങാടി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ:പ്രഭുദാസ്,അരിമ്പ്ര മുഹമ്മദ് മാസ്റ്റർ,അഷ്റഫ് കളത്തിങ്ങൽ പാറ,രാജേഷ് കരിങ്കപ്പാറ,ഡോ:അൻജും ഹസ്സൻ, ഡോ:ഷിബിലി,ഡോ:അലി അക്ഷത്, മനരിക്കൽ റസാഖ് ഹാജി,അബ്ദുറഹ്മാൻ റാഷി,അഷ്റഫ് മനരിക്കൽ,മച്ചിങ്ങൽ സലാം ഹാജി, കെ.ടി.വിനോദ്,സി.എം.മുഹമ്മദ്പ്രസംഗിച്ചു.എൻ .എസ്.എസ്.പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ:വി.പി.ശബീർ സ്വാഗതവും സിഗ്നേച്ചർ സെക്രട്ടറി അക്ഷയ്.എം.നന്ദിയും പറഞ്ഞു. പട്ടുറുമാൽ ഫെയിം സുറുമി വയനാട്,മെഹ്റിൻ,ബേബി അൽവിന,അൻവർ തിരൂരങ്ങാടി,സജ്ന മാങ്കാവ്,റുബീന പുളിക്കൽ,അബ്ദുള്ളക്കുട്ടി പന്താരങ്ങാടി,ഷെമി ഹസീബ് പി എസ് എം കോളേജ് തിരൂരങ്ങാടി ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വളാഞ്ചേരി എന്നിവർ സംഗീത വിരുന്നൊരുക്കി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.