NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വനിതാ ഫുട്ബോൾ കാണാൻ ഗാലറി കയ്യടക്കി സ്ത്രീകൾ; കരഘോഷങ്ങളോടെ കളിക്കാർക്കു വരവേൽപ്പ്

അരീക്കോട് ∙ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെ ആവേശം പെയ്തിറങ്ങിയ നാട്ടിൽ ഇന്നലെ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഗാലറി കയ്യടക്കി സ്ത്രീകൾ. ബ്രസീൽ–അർജന്റീന വനിതാ ഫാൻസ് സൗഹൃദ മത്സരമായിരുന്നു വേദി. കേരള വിമൻസ് ലീഗ് ചാംപ്യന്മാരായ കൊച്ചി ലോഡ്സ് ഫുട്ബോൾ അക്കാദമി ടീം അംഗങ്ങളായിരുന്നു മത്സര രംഗത്ത്. വനിതകൾ നേരത്തേ എത്തി ഗാലറികളിൽ ഇടംപിടിച്ചു.
കളിക്കാർ സ്റ്റേഡിയത്തിൽ  ഇറങ്ങിയതു മുതൽ കരഘോഷങ്ങളോടെയാണു വരവേറ്റത്. ബ്രസീൽ, അർജന്റീന ജഴ്സിയണിഞ്ഞെത്തിയവരുമുണ്ട്. നിറഞ്ഞു കളിച്ച വനിതാകൂട്ടത്തെ പ്രോത്സാഹിപ്പിച്ചും ഇഷ്ട ടീമുകൾക്കായി ആർപ്പു വിളിച്ചും മത്സരത്തെ ആവേശത്തിലാഴ്ത്തി. മഴയോടെ മത്സരം അവസാനിച്ചു.
ബ്രസീൽ 3, അർജന്റീന 1. മഞ്ചേരി പോക്സോ പ്രോസിക്യൂട്ടർ ആയിഷ പി.ജമാൽ, സന്തോഷ് ട്രോഫി മുൻ താരങ്ങളായ പി.ഹബീബ് റഹ്മാൻ, വൈ.പി.മുഹമ്മദ് ഷരീഫ്, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി.ഹഫ്സത്ത്, എ.ഷീജ നാലകത്ത് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ആദ്യമായാണു പഞ്ചായത്ത് സ്റ്റേഡിയത്തിൽ വനിതാ ഫുട്ബാൾ മത്സരം അരങ്ങേറുന്നത്. ലോകകപ്പ് മത്സരങ്ങളുടെ വരവേൽപിനായി വൈഎംഎ സംഘടിപ്പിച്ച ഫൂട്ട് ഫെസ്റ്റ് മഹോത്സവത്തിന്റെ ഭാഗമായി ആയിരുന്നു സൗഹൃദ മത്സരം‌.

Leave a Reply

Your email address will not be published.