യുവതിക്ക് നടുറോഡിൽ വെട്ടേറ്റു, അക്രമി ബൈക്കിൽ രക്ഷപ്പെട്ടു


കൊച്ചിയിൽ പട്ടാപ്പകൽ കാൽനട യാത്രക്കാരിക്ക് നടുറോഡിൽ വെച്ച് വെട്ടേറ്റു. കൊച്ചിയിലെ ഒരു ബ്ലൂട്ടിപാര്‍ലറിലെ ജീവനക്കാരിയും ബംഗാൾ സ്വദേശിയുമായ സന്ധ്യക്കാണ് വെട്ടേറ്റത്. മുൻ ആണ്‍സുഹൃത്ത് പിന്തുടർന്ന് വന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. വെട്ടിക്കരിക്കേൽപ്പിച്ച ശേഷം ആക്രമി ബൈക്കിൽ രക്ഷപ്പെട്ടു.
ഇന്ന് പതിനൊന്ന് മണിയോട് കലൂർ ആസാദ് റോഡിൽ വെച്ചാണ് സംഭവം. രാവിലെ പതിനൊന്ന് മണിക്ക് കലൂരിലെ ആസാദ് റോഡിലായിരുന്നു ആക്രമണം. കൊച്ചിയിൽ ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി സന്ധ്യ സുഹൃത്തിനൊപ്പം നടന്നുവരികയായിരുന്നു. പിന്നാലെ വന്ന ബംഗാൾ സ്വദേശിയായ ഫറൂഖ് സന്ധ്യയെ തടഞ്ഞ് നിർത്തി. ഇരുവരും തമ്മിൽ വാക്കേറ്റമായി. പിന്നാലെയായിരുന്നു ആക്രമണം.
ആളുകൾ കൂടിയതോടെ ആയുധം ഉപേക്ഷിച്ച ഫറൂഖ് രക്ഷപ്പെട്ടു. സന്ധ്യയെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും മുമ്പ് ഒരുമിച്ച് ജോലിചെയ്തവരാണെന്ന് പൊലീസ് വ്യക്തമാക്കി. ഇടറോഡിൽ നിന്നും രക്ഷപ്പെട്ട ഫറൂഖ് എങ്ങോട്ടാണ് പോയതെന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. കൊല്ലത്ത് നിന്ന് വന്ന ഫറൂഖിനെ കൊച്ചിയിൽ നിന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും നോർത്ത് പൊലീസ് അന്വേഷിക്കുകയാണ്.