മദ്റസയിലേക്ക് സൈക്കിളിൽ പോകുകയായിരുന്ന വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു.


മഞ്ചേരി: പാണ്ടിക്കാട് മദ്റസയിലേക്ക് സൈക്കിളിൽ പോകുകയായിരുന്ന വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. പാണ്ടിക്കാട് കളങ്കാവിലെ പൊടുവണ്ണി മുസ്തഫ എന്ന മുസ്തുവിന്റെ മകന്‍ റിശാദ് (14) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറോടെ താഴെ കളങ്കാവിലാണ് അപകടം.
നാട്ടുകാർ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന് കാരണ മായതായി സംശയിക്കുന്ന കെ.എസ്.ആർ. ടി.സി ബസും, പിക്കപ് ലോറിയും പാണ്ടിക്കാട് പോലിസ് സ്റ്റഡിയിലെടുത്തു. ഏത് വാഹനമാണ് അപകടം വരുത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് റിശാദ്. ഒടോമ്പറ്റ സ്വദേശി സലീനയാണ് മാതാവ്. ഷുക്കൂർ, ഷബീബ്, നജ ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാരായ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.