NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ചങ്ങരംകുളം (മലപ്പുറം): ചങ്ങരംകുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.  പന്താവൂർ കക്കിടിപ്പുറം താമസിച്ചിരുന്ന ഒസാരവളപ്പിൽ അബ്ദുല്ലക്കുട്ടിയുടെ മകൻ അജിലാൻ (18) ആണ് മരിച്ചത്.

ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ പാറക്കൽ ഇറക്കത്ത് ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം. അജിലാൻ സഞ്ചരിച്ച ബൈക്ക് നിയന്തണം വിട്ടതോടെ എതിരെ വന്ന സ്വകാര്യ ബസ്സിൽ  ഇടിക്കുകയായിരുന്നു.

അപകടത്തിൽ തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ അജിലാനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പീന്നീട് എടപ്പാളിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചങ്ങരംകുളത്ത് ഫ്രൂട്ട്സ് കടയിൽ ജീവനക്കാരനായിരുന്ന അജിലാൻ സുഹൃത്തിനൊപ്പം ഡ്രൈവിങ് ടെസ്റ്റിനായി പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം എടപ്പാളിലെ സ്വകാര്യ  ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചങ്ങരംകുളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *