തിരൂരങ്ങാടിയില്‍ റോഡുകളുടെ നവീകരണത്തിന് 170 ലക്ഷം രൂപയുടെ ഭരണാനുമതി


തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 170 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ അബ്ദുറബ് എം.എല്‍.എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റോഡുകളില്‍ തകര്‍ന്ന ഭാഗങ്ങള്‍ നവീകരിക്കുന്നതിനും സൈഡ് കോണ്‍ഗ്രീറ്റ് ചെയ്യുന്നതിനുമാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള തുക അനുവദിച്ചത്.
www.newonekerala.in പ്രദേശത്തെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നേരത്തെ സമര്‍പ്പിച്ച പദ്ധതികള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്. www.newonekerala.in
കുണ്ടൂര്‍ ചെറുമുക്ക് തിരൂരങ്ങാടി റോഡ് ബി.എം ആന്‍ഡ് ബി.സി വിത്ത് സൈഡ് കോണ്‍ഗ്രീറ്റ് 130 ലക്ഷം രൂപ, തൃക്കുളം തെയ്യാല റോഡ് അറ്റകുറ്റപ്പണി മൂന്ന് ലക്ഷം, കുണ്ടൂര്‍ തിരൂരങ്ങാടി റോഡ് മൂന്ന് ലക്ഷം, പരപ്പനങ്ങാടി പാറക്കടവ് റോഡ് മൂന്ന് ലക്ഷം, www.newonekerala.in
തിരൂര്‍ കടലുണ്ടി റോഡില്‍ പരപ്പനങ്ങാടി ഭാഗം 14 ലക്ഷം, എടരിക്കോട് പറപ്പൂര്‍ റോഡ് അറ്റകുറ്റപ്പണി 17 ലക്ഷം എന്നിങ്ങനെ 170 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. www.newonekerala.in
പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ധേശം നല്‍കിയിട്ടുണ്ടെന്ന് അബ്ദുറബ്ബ് പറഞ്ഞു. www.newonekerala.in