NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അഞ്ചാംപനി കേസുകള്‍ വര്‍ദ്ധിക്കുന്നു; ആഗോള ആരോഗ്യ ഭീഷണിയായേക്കുമെന്ന് ലോകാരോഗ്യ സംഘടന

ലോകത്താകമാനം അഞ്ചാംപനി കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗം ആഗോള ആരോഗ്യ ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.

കോവിഡ് മഹാമാരിയുടെ ആരംഭം മുതല്‍ അഞ്ചാംപനി വാക്‌സിന്‍ കുത്തിവെപ്പ് ഗണ്യമായി കുറഞ്ഞതാണ് രോഗവ്യാപനത്തിന് കാരണമെന്ന് ലോകാരോഗ്യ സംഘടനയും യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളം, ഗുജറാത്ത്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ രോഗം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ കേന്ദ്രസംഘത്തെ അയച്ചിട്ടുണ്ട്. കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. തുടര്‍ന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷമാകും ഏതൊക്കെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണം എന്നതടക്കം തീരുമാനിക്കുക.

മലപ്പുറം ജില്ലയില്‍ അഞ്ചാം പനി പ്രതിരോധത്തിനുള്ള കൂടുതല്‍ വാക്‌സീനുകള്‍ എത്തി. വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് ഭവന സന്ദര്‍ശനത്തിലൂടെയടക്കം ബോധവല്‍ക്കരണം നല്‍കുകയാണ് ആരോഗ്യവകുപ്പ്. ഇതിനിടെ രോഗ പകര്‍ച്ചയെ കുറിച്ച് പഠിക്കാന്‍
ജില്ലയില്‍ 130 പേര്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. നാളെ നടക്കുന്ന ജില്ലാ വികസന സമിതി യോഗം പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യും.

Leave a Reply

Your email address will not be published.