ഒരുമിച്ചുള്ള ഫോട്ടോ കാട്ടി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ


സൗഹൃദമുണ്ടായിരുന്ന സമയത്ത് എടുത്ത ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പത്തനംതിട്ട കൊടുമണിൽ യുവാവ് അറസ്റ്റിലായി. കൊടുമൺ അങ്ങാടിക്കൽ തെക്ക് റോസ് ഹൌസിൽ മോൻകുട്ടൻ എന്ന് വിളിക്കുന്ന അരുൺ എസ്(33) ആണ് അറസ്റ്റിലായത്.
2020 ഡിസംബറിലാണ് യുവതിയെ അരുൺ ആദ്യമായി പീഡനത്തിന് ഇരയാക്കിയത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽവെച്ചായിരുന്നു പീഡനം. പിന്നീട് അടൂരിലെ ലോഡ്ജിലെത്തിച്ചും പീഡിപ്പിച്ചു. അതിനുശേഷവും നിരന്തരം ലൈംഗികവേഴ്ചയ്ക്കുവേണ്ടി പ്രതി പ്രേരിപ്പിച്ചിരുന്നു. ശല്യം തുടർന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് യുവതിയുടെ മൊഴി എടുത്ത ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് പ്രതിയെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയുടെ ഫോൺ പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി. കൊടുമൺ എസ് എച്ച് ഒ പ്രവീണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.