കാറിൽ മദ്യം കടത്തിയ യുവാവ് പിടിയിൽ; പിടിച്ചെടുത്തത് 200 കുപ്പി


കരുവാരകുണ്ട്: ഇന്നോവ കാറിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. കീഴാറ്റൂർ വഴങ്ങോട്ട് മക്കാടൻ ജയപ്രകാശിനെയാണ്(39) കാളികാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോൻ അറസ്റ്റ് ചെയ്തത്. 200 കുപ്പി മദ്യമാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.
ബിവറേജസ് ഔട്ട്ലറ്റുകളില് വിലകുറഞ്ഞ മദ്യലഭ്യത കുറഞ്ഞതോടെ അന്തർസംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ മദ്യം കേരളത്തിലേക്ക് കടത്തുന്നതായി സൂചന ലഭിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരുവാരകുണ്ട് കുട്ടത്തിയിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതി വലയിലായത്. പ്രിവന്റിവ് ഓഫിസര്‍ പി. അശോക്, എം.എന്‍. രഞ്ജിത്ത്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ. അരുണ്‍, ഷബീര്‍ അലി, സുനില്‍ കുമാര്‍, ശരീഫ്, സുനീര്‍, രജനി, പ്രദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.