മുസ്ലിം യൂത്ത്‌ലീഗ് വൈറ്റ് ഗാര്‍ഡ് സംഗമം നടത്തി

നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് സംഘടിപ്പിച്ച വൈറ്റ് ഗാര്‍ഡ് സംഗമം മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു........

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്ത് മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി വൈറ്റ് ഗാര്‍ഡ് സംഗമം നടത്തി. മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് കോഴിശ്ശേരി അധ്യക്ഷനായി. വൈറ്റ് ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ റഹൂഫ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ്, ജാഫര്‍ പയത്തില്‍, യു ഷാഫി, ഷമീര്‍ പൊറ്റാണിക്കല്‍, പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് കെ.കെ റഹീം, ജനറല്‍ സെക്രട്ടറി കെ അന്‍സാര്‍, വി.പി ഷാക്കിര്‍, സലാഹുദ്ദീന്‍ തേറാമ്പില്‍, വി.വി യഹ് യ, അബ്ബാസ് പനയത്തില്‍, തച്ചറക്കല്‍ കുഞ്ഞിമുഹമ്മദ് ഹാജി, ടി ആലി, മുഹമ്മദലി, ടി സാലിഹ് പ്രസംഗിച്ചു.