NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കടലുണ്ടിനഗരം മഖാമിൽ ജമലുല്ലൈലി ഉറൂസ് മുബാറകിന് തുടക്കമായി

കടലുണ്ടിനഗരം സയ്യിദ് ഖുഥ്ബ് മുഹമ്മദ് ബാഹസ്സൻ ജമലുല്ലൈലി ഉറൂസ് മുബാറകിനും ആനങ്ങാടി ഹസനിയ്യ അഞ്ചാം വാർഷിക സമ്മേളത്തിനും തുടക്കം കുറിച്ച് നടന്ന പൊതുസമ്മേളനം സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി ഉദ്ഘാടനം ചെയ്യുന്നു.

വള്ളിക്കുന്ന്: കടലുണ്ടിനഗരം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഖുഥ്ബ് മുഹമ്മദ് ബാഹസ്സൻ ജമലുല്ലൈലി തങ്ങളുടെ 214ആം ഉറൂസ് മുബാറകിനും ആനങ്ങാടി ഹസാനിയ്യ അറബിക് കോളജ് അഞ്ചാം വാർഷിക മഹാ സമ്മേളനത്തിനും തുടക്കമായി.

ആനങ്ങാടി ഹസനിയ്യ കാംപസ് പരിസരത്ത് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ അബ്ദുൽമലിക് തങ്ങൾ ജമലുല്ലൈലി മഖാം സിയാറത്തിന് നേതൃത്വം നൽകി. തുടർന്ന് സയ്യിദ് ഉമർ തങ്ങൾ ജമലുല്ലൈലി പാതക ഉയർത്തി. സയ്യിദ് എ.എസ്.കെ തങ്ങൾ മജ്‌ലിസുന്നൂർ ആത്മീയ സംഗമത്തിന് നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതു സമ്മേളനം സയ്യിദ് ഫഖ്‌റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി ഉദ്‌ഘാടനം ചെയ്തു. സയ്യിദ് യഹ് യ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. സപ്ലിമെന്റ് പ്രകാശനം കെ.പി മുഹമ്മദ് മുസ്റ്റർ വി.സി.പി ബാവ ഹാജിക്ക് നൽകി നിർവഹിച്ചു. ഷാജഹാൻ റഹ്‌മാനി കമ്പളക്കാട് മുഖ്യപ്രഭാഷണം നടത്തി. എ.ടി.എം ഫൈസി, ലത്തീഫ് ബാഖവി, വാർഡ് മെംബർ ആസിഫ് മശ്ഹൂദ്, ഇബ്രാഹിം മാസ്റ്റർ, മൻസൂർ അശ്റഫി, മൂസ ഫൈസി, മുസ്തഫ ഹുദവി പാണമ്പ്ര പ്രസംഗിച്ചു. സയ്യിദ് മാനു തങ്ങൾ വെള്ളൂർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ഇന്ന് (ഞായർ ) രാവിലെ 9.30ന് നടക്കുന്ന പ്രവാസി സംഗമം പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അബ്ദുൽ ഗഫൂർ ഖാസിമി, സി.എച്ച് ത്വയ്യിബ് ഫൈസി എന്നിവർ വിഷയാവതരണം നടത്തും. ഉച്ചക്ക് 2.30ന് നടക്കുന്ന യൂത്ത് അസംബ്ലി പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പി.എ സാദിഖ് ഫൈസി, ഖയ്യൂം മാസ്റ്റർ വിഷയാവതരണം നടത്തും. വൈകീട്ട് ഏഴിന് ഇശ്ഖ് മജ്‌ലിസ് നടക്കും. തുടർന്ന് നടക്കുന്ന മതപ്രഭാഷണ വേദി സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി ഉദ്‌ഘാടനം ചെയ്യും. അൻവർ മുഹ്‌യദ്ധീൻ ഹുദവി ആലുവ പ്രഭാഷണം നടത്തും.

നാളെ (തിങ്കൾ ) രാവിലെ 9.30ന് നടക്കുന്ന ഉലമ ഉമറ സംഗമം പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. യു ശാഫി ഹാജി ചെമ്മാട്, റഷീദ് ഫൈസി വെള്ളായിക്കോട് വിഷയാവതരണം നടത്തും. വൈകീട്ട് ഏഴിന് നടക്കുന്ന ഉറൂസ് മുബാറകും ഹസനിയ്യ വാർഷിക സമാപന സമ്മേളനവും ശൈഖുൽ ജാമിഅ പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് മുഹമദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനാകും. ബശീർ ഫൈസി ദേശമംഗലം പ്രഭാഷണം നടത്തും. പി അബ്ദുൽഹമീദ് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും.

Leave a Reply

Your email address will not be published.