പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നവീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയിൽ കൈമാറി; ബസ് ഡ്രൈവര്‍ അറസ്റ്റില്‍


തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വടക്കന്‍സ് എന്ന പേരിലുള്ള ബസിന്‍റെ ഡ്രൈവറായ ചെമ്മരുതി പാലച്ചിറ തച്ചോട് പട്ടരുമുക്ക് ആകാശ്ഭവനിൽ എസ്.ആകാശ് (നന്ദു-24) ആണ് അറസ്റ്റിലായത്.
സ്‌കൂൾ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ പ്രതി കുട്ടിയുടെ നഗ്നവീഡിയോ പകർത്തുകയും മറ്റുള്ളവർക്ക് സമൂഹമാധ്യമങ്ങളിലൂടെ കൈമാറുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് ആറ്റിങ്ങൽ പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽപ്പോയി.
ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി. ജി.ബിനുവിന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ. സി.സി.പ്രതാപചന്ദ്രൻ, ജൂനിയർ എസ്.ഐ. ശരത്, പോലീസുകാരായ അനിൽകുമാർ, ബിനോജ്, ശരത്കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് നിരവധി സ്ത്രീകളുമായും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായും ചാറ്റിങ് നടത്തിയതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്.