നിയമസഭ തിരഞ്ഞെടു പ്പിൽ യു.ഡി.എഫ് മികച്ച ഭൂരിപക്ഷ ത്തോടെ അധികാരത്തി ൽ വരും: പി.കെ. കുഞ്ഞാലിക്കുട്ടി എം.പി
1 min read
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച യു.ഡി.എഫ് സാരഥികൾക്ക് മുസ്ലിം യൂത്ത് ലീഗ് മൂന്നിയൂർ പഞ്ചായത്ത് കമ്മിറ്റി സ്വീകരണവും സമ്മേളനവും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്‌ഘാടനം ചെയ്യുന്നു.

തിരൂരങ്ങാടി: മുസ്ലിം ലീഗിന്റെ അടിത്തറ ഭദ്രമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജന സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം പി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേടിയത് ഉജ്ജ്വല വിജയമാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് മൂന്നിയൂർ പഞ്ചായത്ത് കമ്മിറ്റി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച യു.ഡി.എഫ് സാരഥികൾക്കുള്ള സ്വീകരണവും സമ്മേളനവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാഫർ ചേളാരി അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, അഡ്വ. ഫൈസൽ ബാബു, സയ്യിദ് സലിം ഐദീദ് തങ്ങൾ, പി.കെ. നവാസ്, വീക്ഷണം മുഹമ്മദ്, സി.എം.കെ മൊയ്‌ദീൻ കുട്ടി, വി.പി. കുഞ്ഞാപ്പു, ഹനീഫ മൂന്നിയൂർ, എം. സൈദലവി പടിക്കൽ,
സറീന ഹസീബ്, കെ.ടി സാജിദ, എൻ.എം. സുഹറാബി, ഹനീഫ ആച്ചാട്ടിൽ, യു. ഉമ്മർകോയ, അൻസാർ കളിയാട്ടമുക്ക്, എം.പി. സുഹൈൽ പാറക്കടവ്, ആബിദ് കുന്നത്ത് പറമ്പ്, ജാഫർ വെളിമുക്ക്, റഹീദ് പടിക്കൽ, നവാസ് കളിയാട്ടമുക്ക്, അസീസ് ആലുങ്ങൽ, ഷമീം പാലക്കൽ, ജിൻഷൻ തയ്യിലക്കടവ്, നൗഫൽ കൗo എന്നിവർ സംസാരിച്ചു.