റോങ് സൈഡില്‍ വന്ന ബൈക്കില്‍ തട്ടി വീണ സ്കൂട്ടര്‍ യാത്രക്കാരിയുടെ ദേഹത്ത് ബസ് കയറി ഇറങ്ങി


കൊച്ചി: തൃപ്പൂണിത്തുറയില്‍ ബൈക്ക് ഇടിച്ച് റോഡില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ബൈക്ക് ഇടിച്ച് വീണതിന് പിന്നാലെ പിറകില്‍ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. കൊച്ചി കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരിച്ചത്.
യുവതിയുടെ പിറകിലായി വന്ന ബൈക്ക് യാത്രക്കാരന്‍ ഓവര്‍ടേക്ക് ചെയ്ത് കയറിയതിന് ശേഷം റോങ് സൈഡിലൂടെ യൂ ടേണ്‍ എടുക്കുകയായിരുന്നു. ഈ ബൈക്കിന്റെ പുറകില്‍ ഇടിച്ച് യുവതി സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.
ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.