NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്കൂളിലേയ്ക്ക് പോയ അധ്യാപകനെ നിർത്തിയിട്ട കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

അധ്യാപകനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം കൂവപ്പള്ളി ടെക്നിക്കൽ സ്കൂളിലെ ഇലക്ട്രോണിക്സ് ഡെമോൺസ്ട്രേറ്ററായ ചാത്തൻതറ ഓമണ്ണിൽ ഷഫി യൂസഫ് (33)നെയാണ് ചരളയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ സ്കൂളിലേയ്ക്ക് പോയ അധ്യാപകനെയാണ് നിർത്തിയിട്ട കാറിൽ അവശ നിലയിൽ കണ്ടെത്തിയത്.

തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാഹനത്തിന്റെ ഗ്ലാസ് തകർത്ത് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക അനുമാനം. മൃതദേഹം എരുമേലി ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!