വിദ്യാർഥിനിയുടെ തോളിൽ കൈയിട്ടതിനെച്ചൊല്ലി തർക്കം; വിദ്യാർഥികൾ തമ്മിൽ ബസ് സ്റ്റാൻഡിൽ പൊരിഞ്ഞ അടി

പ്രതീകാത്മക ചിത്രം

കോട്ടയം: ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും വിദ്യാർഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ബുധനാഴ്ച വൈകുന്നേരം 4.30നായിരുന്നു സംഭവം. ഒരു വിദ്യാർഥിനിയുടെ തോളില്‍ സഹപാഠി കൈയിട്ടു എന്നതിനെ ചൊല്ലിയാണ് തർക്കം ആരംഭിച്ചത്.
തുടർന്ന് അമ്പതോളം വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സ്റ്റാൻഡിൽ തിങ്ങിനിറഞ്ഞ് യാത്രക്കാരും വിദ്യാർഥികളുണ്ടായിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് വിദ്യാർഥികളെ പിന്തിരിപ്പിച്ചത്. രണ്ടു വാഹനങ്ങളിലായി പൊലീസ് സംഘം സ്ഥലത്തെത്തി വിദ്യാർഥികളെ സ്ഥലത്ത് നിന്ന് മാറ്റി.