അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം: ലോഗോ പ്രകാശനം ചെയ്തു.


തിരൂരങ്ങാടി: അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ ഡിസംബർ 3 ന് തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ വെച്ച് സിഗ്നേച്ചർ,വരം ഭിന്നശേഷി കൂട്ടായ്മയും പി.എസ്.എം.ഒ.കോളേജ് എൻ.എസ്.എസ്, എസ്.ഐ.പി. എന്നിവയും സംയുക്തമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി സംഗമത്തിന്റെ ലോഗോ പ്രകാശനം പത്മശ്രീ കെ.വി.റാബിയ നിർവ്വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ കെ.അബ്ദുൽ അസീസ്, എൻ.എസ്.എസ്.കോ-ഓർഡിനേറ്റർ ഡോ:വി.പി.ശബീർ, അഷ്റഫ് കളത്തിങ്ങൽ പാറ, അക്ഷയ് ചെട്ടിയാംകിണർ, അഷ്റഫ് മനരിക്കൽ എന്നിവർ സംബന്ധിച്ചു..
ഡിസംബർ 3 ന് നടക്കുന്ന സംഗമത്തിൽ മന്ത്രി വി.അബ്ദുറഹ്മാൻ,പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി, പത്മശ്രീ കെ.വി.റാബിയ തുടങ്ങി പ്രമുഖർ സംബന്ധിക്കും