ഉടുമുണ്ടൂരി ഇരയുടെ മുഖം മറച്ച് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന ‘സ്ഫടികം വിഷ്ണു’ പിടിയിൽ


പാലക്കാട്: ഉടുമുണ്ടൂരി സ്ത്രീകളുടെ മുഖം മറച്ച് പീഡനത്തിന് ഇരയാക്കുന്ന ‘സ്ഫടികം വിഷ്ണു’ എന്ന വിഷ്ണു പൊലീസ് പിടിയിൽ. വീട്ടമ്മയുട പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്ഫടികം സിനിമയിലെ ശൈലി പിന്തുടരുന്നതിനാൽ സ്ഫടികം വിഷ്ണു എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
ജോലി കഴിഞ്ഞ് ബസിറങ്ങി കാൽനടയായി വീട്ടിലേക്ക് പോകുന്ന സ്ത്രീകളെ വിഷ്ണു നിരീക്ഷിക്കുകയും മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പിച്ച ശേഷം പിന്നാലെയെത്തി ഉടുമുണ്ടൂരി സ്തീകളുടെ മുഖത്ത് ചുറ്റിയാണ് പീഡനത്തിന് ഇരയാക്കുന്നത്.
മുണ്ട് മുഖത്ത് ചുറ്റിയശേഷം വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയാണ് ഇയാളുടെ രീതി. സമാനരീതിയിൽ ഇതിന് മുൻപും ഇയാൾ ആക്രമണം നടത്തിയിരുന്നതയാണ് വിവരം. കഴിഞ്ഞദിവസം കൊടുമ്പ് സ്വദേശിനിയുടെ നേരെ ഇയാൾ ആക്രമണം നടത്തിയിരുന്നു. പാലക്കാട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു