NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്നാറിൽ ഉരുൾപൊട്ടൽ; വിനോദസഞ്ചാരികളുടെ വാഹനം മണ്ണിനടിയിൽപെട്ടു

1 min read

മൂന്നാർ കുണ്ടളയിൽ പുതുകടി സമീപം ഉരുൾപൊട്ടലുണ്ടായി. വിനോദ സഞ്ചാരികളുടെ വാഹനം മണ്ണിനടിയിൽപെട്ടു. കോഴിക്കോട് നിന്നും എത്തിയ സഞ്ചാരികളുടെ വാഹനമാണ് മണ്ണിനടിയിൽ പെട്ടത് രണ്ട് വാഹനങ്ങളിലാണ് സഞ്ചാരികൾ മുന്നാറിൽ എത്തിയത്. മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഒരാളെ കാണാതായതായി സംശയമുണ്ട്.

തൊഴിലാളികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ആർക്കും പരിക്ക് ഇല്ലായെന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴയയും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നതിനാൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ വാഹനത്തിൽ നിന്ന് എല്ലാവരും സുരക്ഷിതരായി പുറത്തിറങ്ങിയോ എന്ന് ഉറപ്പാക്കാൻ സാധിച്ചിട്ടില്ല. മേഖലയിൽ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.

ഉരുൾപൊട്ടലിനെ തുടർന്ന് മൂന്നാർ- വട്ടവട പാതയിൽ ഗതാഗതം നിരോധിച്ചു.

Leave a Reply

Your email address will not be published.