കോഴിക്കോട് കടന്നല്‍ കൂട്ടത്തിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ വയോധികന്‍ മരിച്ചു


കോഴിക്കോട്: വീടിന് സമീപത്തെ പറമ്പിൽ നിന്ന് കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു. കോഴിക്കോട് വളയം നിരവുമ്മലില്‍ കുനിയിൽ ഒണക്ക(75)നാണ് മരിച്ചത്. വീടിനടുത്തുള്ള മരത്തിൽ നിന്നും ഇളകിയ കടന്നലുകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 9.45ഓടെയാണ് സംഭവം. കടന്നല്‍ കൂട് ഇളക്കിയത് സ്ഥലത്ത് പരിഭാന്തിക്കിടയാക്കി. നാദാപുരത്ത് നിന്നും അഗ്നിരക്ഷാ സേനയും വളയം പൊലീസും സ്ഥലത്തെത്തി. കടന്നല്‍ കുത്തേറ്റ് വീണ ഒണക്കനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപെടുത്തിയെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ മരിച്ചത്.