സ്കാനിങ്ങിനെത്തിയ യുവതിയുടെ നഗ്നദൃശ്യം പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ


സ്കാനിങ്ങിനെത്തിയ യുവതിയുടെ നഗ്ന ദൃശ്യം പകർത്തിയ റേഡിയോഗ്രാഫർ അറസ്റ്റിൽ. പത്തനംതിട്ട അടൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരനായ കൊല്ലം കടയ്ക്കൽ സ്വദേശി അംജിത്താണ് അറസ്റ്റിലായത്.
രാത്രി സ്കാനിങ്ങിനെത്തിയ യുവതി വസ്ത്രം മാറുമ്പോൾ ദൃശ്യം പകർത്തുകയായിരുന്നു ഇയാൾ. യുവതിക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.