NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അഞ്ചുപേർക്ക് പരിക്ക്

1 min read

വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്കേറ്റു. ആലപ്പുഴ പുത്തൻചന്തയിലാണ് അപകടം ഉണ്ടായത്. തുറവൂര്‍ സംസ്‌കൃത കോളജിലെ അഞ്ചു വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കാണ് അപകടം നടന്നത്. പുത്തന്‍ച്ചന്തയ്ക്ക് സമീപം നിന്ന കുട്ടികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ അഞ്ചുവിദ്യാര്‍ഥികളില്‍ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജിലും രണ്ടുപേരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാര്‍ക്കും പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!