വള്ളിക്കുന്ന് ഹൈടെക് കൃഷിഭവൻ നാടിന് സമർപ്പിച്ചു.

വള്ളിക്കുന്ന് ഹൈടെക് കൃഷിഭവൻ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വള്ളിക്കുന്ന് : പി.അബ്ദുൽ ഹമീദ് എം.എൽ.എയുടെ ആസ്തിവികസന പദ്ധതി പ്രകാരം 50 ലക്ഷം രൂപ വകയിരുത്തി നിർമ്മാണം പൂർത്തീകരിച്ച വള്ളിക്കുന്ന് ഹൈടെക് കൃഷിഭവൻ
കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി. അബ്ദുൽഹമീദ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.
2018 ൽ പ്രളയത്തോടെയാണ് പരുത്തിക്കാടിലുണ്ടായിരുന്ന കൃഷി ഭവൻ പൂർണ്ണമായും നശിച്ചത്. പിന്നീട് കൃഷിഭവൻ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തനം. പ്രളയാനന്തര പുനരുദ്ധാരണ പദ്ധതിയായ റീബ്യൂൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ പുനരുദ്ധരിക്കാനുള്ള ഫണ്ട് അനുവദിക്കാൻ സർക്കാറിലേക്ക് വകുപ്പ് തലത്തിലും നേരിട്ടും സർക്കാറിലേക്ക് പ്രൊപ്പോസൽ സമർപ്പിച്ചെങ്കിലും നടപടി വൈകിയതോടെയാണ് കൃഷിഭവൻ നിർമ്മാണത്തിന് എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വകയിരുത്തി നിർമ്മാണം ആരംഭിച്ചത്. പിന്നീട് വീണ്ടും 15 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം പൂർത്തീകരിച്ചത്.
കൃഷി ഓഫീസർ റൂം, ഫ്രണ്ട് ഓഫീസ്, കൃഷി അസിസ്റ്റന്റ്, മറ്റു ഓഫീസ് ജീവനക്കാർക്ക് ഇരിക്കാവുന്ന വിശാലമായ ഓഫീസ്, മിനി കോൺഫ്രൻസ് ഹാൾ,ഗോഡൗൺ, സ്റ്റോർ റൂം, കോമ്മൺ ടോയ് ലറ്റുകൾ, ജീവനക്കാർക്ക് ടോയ് ലറ്റുകൾ, ചുറ്റുമതിൽ, ഗെയിറ്റ്, ഇന്റർലോക്ക് ചെയ്ത മുറ്റം, കൂടാതെ പൂർണ്ണമായ വൈദ്യുതീകരണം,പൂർണ്ണമായ ഓഫീസ് ഫർണിഷിങ്ങ്
എന്നിവയാണ് പദ്ധതിയിലുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സറീന ഹസീബ് , ആലിപ്പറ്റ ജമീല, വി.സംഗീത, പി.എം. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത്)
സെക്കട്ടറി സി. സന്തോഷ്, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.