NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബിൽ അടച്ചിട്ടും ഫ്യൂസ് ഊരിയതിന് കെഎസ്ഇബി ഓവർസിയറെ ഓഫീസിൽ കയറി തല്ലി; അഞ്ച് പേർ അറസ്റ്റിൽ

കോഴിക്കോട്: ബിൽ അടച്ചിട്ടും ഫ്യൂസ് ഊരിയതിന് കെഎസ്ഇബി ഓവർസിയറെ ഓഫീസിൽ കയറി തല്ലിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. താമരശ്ശേരി കുടുക്കിലുമ്മാരം കയ്യേലിക്കൽ വിനീഷ് (34), വാഴയിൽ സജീവൻ (40), കയ്യേലിക്കൽ അനീഷ് (37), ചെട്ട്യാൻകണ്ടി ഷരീഫ് (41), കയ്യേലിക്കൽ അനൂപ് (35) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

താമരശേരി ചുങ്കത്തുള്ള കെ. എസ്. ഇ. ബി ഓഫീസിലെ ഓവർസിയർ പി.കെ. ജയമുവിനാണ്‌ മർദ്ദനമേറ്റത്. വ്യാഴാഴ്‌ച്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ വിനീഷിന്‍റെ വീട്ടില്‍ വൈദ്യുത ബില്ല് അടച്ചതിന് ശേഷവും ഫ്യൂസ് ഊരിയെന്ന് ആരോപിച്ചുണ്ടായ വാക്ക്‌ തർക്കമാണ്‌ അക്രമത്തിൽ കലാശിച്ചത്‌. ഫ്യൂസ് ഊരിയതറിഞ്ഞ് കെഎസ്ഇബി ഓഫീസലെത്തിയ വിനീഷും സുഹൃത്തുക്കളും ഉദ്യോഗസ്ഥരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു.

തർക്കം രൂക്ഷമായതിനിടെ സംഘം ജയ്‌മുവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. ജീവനക്കാരെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതികള്‍ കെ. എസ്. ഇ. ബി ഓഫീസിനുള്ളിലെ കസേര അടിച്ച് നശിപ്പിച്ചതായും പരാതിയുണ്ട്. ഓവർസിയര്‍ താമരശ്ശേരി പൊലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓഫീസിൽ കയറി മർദ്ദിച്ചതിനും കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനുമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്താണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Leave a Reply

Your email address will not be published.