ബൈക്കിൽ ലോറിയിടിച്ച് വള്ളിക്കുന്ന് സ്വദേശിയായ ദർസ് വിദ്യാർത്ഥി മരിച്ചു.


വള്ളിക്കുന്ന്: കോഴിക്കോട് സരോവരം പാർക്കിന് സമീപം ബൈക്കിൽ ലോറിയിടിച്ച് വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മരിച്ചു. വള്ളിക്കുന്ന് നോർത്ത് കിഴക്കേമല കളത്തിൽ കോലോത്ത് മുഹമ്മദ് റിസ് വാൻ (22) ആണ് മരിച്ചത്.
കടലുണ്ടി പഞ്ചായത്തിലെ ചാലിയപ്പാടം തബ് ലീഗുൽ ഇസ്‌ലാം സംഘത്തിന് കീഴിലുള്ള മസ്ജിദിൽ മതപഠന വിദ്യാർത്ഥിയായ മുഹമ്മദ് റിസ് വാൻ എരഞ്ഞിപ്പാലത്തുള്ള സ്വകാര്യ അക്കൗണ്ടിങ് പഠന കേന്ദ്രത്തിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് അപകടത്തിൽപെട്ടത്.
ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കിഴക്കേമല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
പിതാവ്: അൻവർ സലീം,
മാതാവ്: സുനീറ,
സഹോദരങ്ങൾ; മുഹമ്മദ് ഉക്കാശ്, ഹന്ന ഫാത്തിമ.
പിതാവ്: അൻവർ സലീം,
മാതാവ്: സുനീറ,
സഹോദരങ്ങൾ; മുഹമ്മദ് ഉക്കാശ്, ഹന്ന ഫാത്തിമ.