കോട്ടക്കലിൽ നിയന്ത്രണം വിട്ട ലോറി നാലുവാഹനങ്ങളിൾ ഇടിച്ചു മറിഞ്ഞു; നാലുപേർക്ക് പരിക്ക്


മലപ്പുറം: കോട്ടക്കൽ പുത്തൂരിൽ നിയന്ത്രണം വിട്ട ലോറി നാലു വാഹനങ്ങളിൾ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. കോട്ടക്കൽ പുത്തൂർ ഇറക്കത്തിൽ അരി ലോഡുമായി വരികയായിരുന്ന ലോറി ബ്രയ്ക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് കാറിലും സ്കൂട്ടറിലും, ലോറിയിലും,ഓട്ടോയിലും ഇടിച്ച് റോഡരികിൽ മറിയുകയായിരുന്നു. ഇന്ന് ഉച്ചക്ക് 1:45 ഓടെയാണ് അപകടം.
അപകടത്തിൽ കാറിലും സ്കൂട്ടറിലും മറിഞ്ഞ ലോറിയിലുള്ള ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ കാർ യാത്രക്കാരൻ തെന്നല സ്വദേശി രാജീവൻ, .ബൈക്ക് യാത്രക്കാരൻ ചന്ദ്രൻ, ലോറി ഡ്രൈവർ . ശക്തിധരൻ, നസീർ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. നസീറിനെയും ശക്തിയേയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.