പി.എസ്.എം.ഒ. കോളേജ്, എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സൗഹൃദഭവനം; ഉദ്ഘാടനവും താക്കോൽദാനവും


തിരൂരങ്ങാടി : പി. എസ്. എം. ഒ. കോളേജ്, എൻ. എസ്. എസ് വിദ്യാർഥികൾ തുടക്കം കുറിച്ച ‘സൗഹൃദഭവനം ‘, പദ്ധതിയുടെ ഉദ്ഘാടനവും താക്കോൽദാനവും നിർവഹിച്ചു. തിരൂരങ്ങാടി മണ്ഡലം എം എൽ എ യും, തിരൂരങ്ങാടി യതീംഖാന പ്രസിഡന്റുമായ, കെ പി എ മജീദ് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. പി. എസ്. എം. ഒ. കോളേജ് മാനേജിങ് കമ്മിറ്റി ചെയർമാൻ എം. കെ. ബാവ ഹാജി വീടിന്റെ താക്കോൽ, പ്രസ്തുത വാർഡ് കൗൺസിലർക്ക് കൈമാറി.
വീടില്ലാത്ത സുഹൃത്തിന് വീടെന്ന സ്വപ്നവുമായി, പി. എസ്. എം. ഒ. കോളേജ്, എൻ. എസ്. എസ് വോളന്റീർമാർ തുടക്കം കുറിച്ച പദ്ധതിയാണ്, ‘സൗഹൃദഭവനം, ഹോം ഫോർ എ ഹോംലെസ് ഫ്രണ്ട് ‘. വീടില്ലാത്ത സഹവിദ്യാർത്ഥികൾക്ക് ഈ പദ്ധതി,ഒരു താങ്ങാവുകയാണ്. കോളേജിലെ വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും, നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ആദ്യ ഭവനം വിജയകരമായി പൂർത്തിയായി. പദ്ധതി വരും വർഷങ്ങളിലും സജീവമാക്കും.
കോളേജിലെ സെമിനാർ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ, കോളേജ് പ്രിൻസിപ്പൽ, ഡോ. കെ അസീസ് അധ്യക്ഷത വഹിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. വി. പി. ഷബീർ പരിപാടിയിൽ സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി യതീംഖാന മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ.പി എം എ സലാം, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, സി. എച്. മഹമൂദ് ഹാജി, പ്രൊ.എൻ. വി. അബ്ദുറഹ്മാൻ, ഇ. കെ. അഹമദ് കുട്ടി എന്നിവരും, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ. എസ്. എസ് കോർഡിനേറ്ററായ സോണി. ടി. എൽ , മലപ്പുറം ജില്ല എൻ. എസ്. എസ് കോർഡിനേറ്ററായ നൗഫൽ എന്നിവരും ആശംസകൾ അറിയിച്ചു.