ചെട്ടിപ്പടി റെയിൽവേ മേൽപാല നിർമാണം വൈകുന്നു: മുസ്‌ലിം ലീഗ് സായാഹ്‌ന ധർണ


പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ മേൽപ്പാല നിർമ്മാണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടും പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി ചെട്ടിപ്പടിയിൽ സായാഹ്‌ന ധർണ നടത്തി.
ചേളാരി – ചെട്ടിപ്പടി റോഡില്‍ റെയില്‍വേ ലെവൽ ക്രോസിൽ മേല്‍പാലം പണിയുന്നതിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചിട്ട് രണ്ട് വർഷത്തോളമായി. അനാവശ്യ സാങ്കേതിക പ്രശ്നങ്ങള്‍ ചുണ്ടികാട്ടി പദ്ധതി വൈകിപ്പിക്കുന്നത്.
അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയാണ് ഭൂമി ഏറ്റെടുക്കലും സ്ഥലത്തെ മരങ്ങള്‍ മുറിച്ചു മാറ്റുകയും കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുകയും ചെയ്തത്. തുടർന്നും അനാസ്ഥ തുടരുന്നത് അവസാനിപ്പിക്കണം.
ഇതിനിടെ കെ റെയിലധികൃതരുടെ അനുമതി വേണമെന്ന നിബന്ധനയുമായും നിര്‍മാണ കമ്പനി രംഗത്തെത്തി. ഇതോടെ വീണ്ടും റെയില്‍വേയുടെ അനുമതി ലഭ്യമാക്കണമെന്നവാശിയിലാണെന്നും രണ്ടും ജനപ്രതിനിധികള്‍ ഇടപ്പെട്ട് ശരിയാക്കിയിട്ടും നിർമാണം ആരംഭിക്കാന്‍ അധികൃതർ മടിക്കുകയാണെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
കെ.പി.എ മജീദ് എം.എൽ.എ ധർണ ഉദ്‌ഘാടനം ചെയ്തു. ഉമ്മർ ഒട്ടുമ്മൽ അധ്യക്ഷനായി. മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് മുഖ്യ പ്രഭാഷണം നടത്തി. അലി തെക്കേപ്പാട്ട്, കെ.കെ നഹ, സി. അബ്ദുറഹ്മാൻകുട്ടി, സി.ടി അബ്ദുൽനാസർ, അബ്ദു ആലുങ്ങൽ, എ. ഉസ്മാൻ, പി.കെ.എം ജമാൽ, കെ.കെ.എസ് തങ്ങൾ, അഡ്വ: ഹനീഫ, എന്നിവർ പ്രസംഗിച്ചു.