ആൾകേരള ഗോൾഡ് ആൻറ് സിൽവർ മെർച്ചൻ്റ് അസോസിയേഷൻ ചെമ്മാട യൂണിറ്റ് സമ്മേളനം


തിരൂരങ്ങാടി ; വിവിധ നികുതി ഇനങ്ങളിലായി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സാമ്പത്തിക പിന്തുണ നൽകി വരുന്ന സ്വർണ വ്യാപാര മേഖലയെ സംരക്ഷിക്കുവാൻ സർക്കാറുകൾ തയ്യാറാകണമെന്ന് ആൾകേരള ഗോൾഡ് ആൻറ് സിൽവർ മെർച്ചൻ്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
സി.എച്ച് ഇസ്മായിൽ ഹാജി യുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് പി.കെ. അയമുഹാജി മലപ്പുറം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പൂവിൽ അഹമ്മദ്, ജില്ലാപ്രസിഡൻ്റ് പി. ടി. അബ്ദുറഹ്മാൻ ഹാജി, സെക്രട്ടറി
അക്ബർ മലപുറം, നൗഷാദ് സിറ്റിപാർക്ക്, കല്ലുപറമ്പൻ മൻസൂർ, അമർമനരിക്കൽ, എം.സി. റഹീം താനൂർ, ആരിഫ് താനൂർ, മോഹനൻ പരപനങ്ങാടി, വാജിദ് എസ്.എസ്, സിദ്ധിഖ് പനക്കൽ, അഷ്റഫ് വെന്നിയൂർ, എം.വി. സന്തോഷ്, ഫകുറുദ്ധീൻ, സഫ സിദ്ധീഖ്
എന്നിവർ സംസാരിച്ചു
പുതിയ ഭാരവാഹികളായി സി.എച്ച് ഇസ്മായിൽ (പ്രസി), എം.വി. സന്തോഷ് (സെക്ര), അഷ്റഫ് അൽ മജാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.