ചെട്ടിയാംകിണറിൽ ഉമ്മയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി.

പ്രതീകാത്മക ചിത്രം

കോഴിച്ചെന : ഉമ്മയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കോഴിച്ചെന നാക്കുന്നത്ത് (പാങ്ങാട്ട്) റാഷിദ് അലിയുടെ ഭാര്യ സഫ് വ (25), മക്കളായ ഫാത്തിമ മർസീഹ (4), മറിയം (ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്.
മക്കളെ ഒരു മുറിയിൽ മരിച്ച നിലയിലും സഫ്വ വ യെ മറ്റൊരു മുറിയിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
ഇന്ന് പുലർച്ചെയാണ് സംഭവം. മക്കളെ കഴുത്ത് മുറുക്കി കൊന്ന് യുവതി ആത്മഹത്യ ചെയ്തതാകുമെന്നാണ് നിഗമനം.
വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. കല്പകഞ്ചേരി പോലീസ് സംഭവസ്ഥലത്ത് എത്തി.