സ്വര്‍ണക്കടത്തിന് എത്രയെത്ര വഴികള്‍ ; ചെരിപ്പിലും പാന്‍റ്സിന്‍റെ സിബ്ബിലും കടത്താൻ ശ്രമിച്ച ലക്ഷങ്ങളുടെ സ്വർണം പിടിച്ചെടുത്തു


നെടുമ്പാശേരി വിമാനത്താവളത്തിലൂടെ സ്വർണം കടത്തുന്നതിന് പുതിയ മാർഗങ്ങളുമായി സ്വർണക്കടത്തുകാര്‍. ചെരിപ്പിലും പാന്റ്‌സിന്റെ സിബ്ബിലുമായി കടത്താൻ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു.
ദുബായില്‍ നിന്നുമെത്തിയ പാലക്കാട് സ്വദേശി മുഹമ്മദാണ് സ്വർണം പാന്റ്‌സിന്റെ സിബ്ബിനോട് ചേര്‍ത്ത് തുന്നിപ്പിടിപ്പിച്ചിരുന്നത്. പരീക്ഷണാര്‍ത്ഥം 47 ഗ്രാം സ്വര്‍ണ്ണമായിരുന്നു കടത്തിയത്.പിടിക്കപ്പെട്ടില്ലെങ്കില്‍ വന്‍തോതില്‍ കടത്തിന് ലക്ഷ്യമിട്ടതായി ഇയാള്‍ കസ്റ്റംസിനോട് വ്യക്തമാക്കി.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൂഷ്മമായ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്.
മാലിയില്‍ നിന്നുമെത്തിയ കൊല്ലം സ്വദേശി കുമാറാണ് ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.49 ലക്ഷം രൂപ വില വരുന്ന 1032 ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ഇരു ചെരിപ്പുകളുടെയും ഉള്ളില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു.ഇയാളുടെ നടത്തത്തില്‍ സംശയം തോന്നിയാണ് കസ്റ്റംസുകാര്‍ ചെരുപ്പ് അഴിപ്പിച്ച് പരിശോധിച്ചത്. കഴിഞ്ഞ ദിവസം സ്വര്‍ണ്ണദ്രാവകത്തില്‍ മുക്കിയ തോര്‍ത്തുകള്‍ കസ്റ്റംസ് പിടികൂടിയിരുന്നു.