കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊന്നതായി കാമുകിയായ പെൺകുട്ടി


കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊന്നതായി കാമുകിയായ പെൺകുട്ടി സമ്മതിച്ചു. പാറശ്ശാല സ്വദേശി ഷാരോണിന്റെ ദുരൂഹമരണം കൊലപാതകമെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ച് പെണ്‍സുഹൃത്ത്.
ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് പെണ്‍സുഹൃത്തായ ഗ്രീഷ്മയുടെ മൊഴി. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുത്തിരുന്നു. കഷായത്തിൽ കലർത്തിയത് തുരിശ് ആണെന്നാണ് സൂചന, നിർണായകമായത് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി