നന്നമ്പ്രയിൽ റൈഹാനത്തും മൂസകുട്ടിയും നയിക്കും ; തെരെഞ്ഞെടു ത്തത് എതിരില്ലാതെ


തിരൂരങ്ങാടി: നന്നമ്പ്രഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ മുസ്ലിം ലീഗിലെ പി.കെ. റൈഹാനത്തിനെയും വൈസ് പ്രസിഡന്റായി കോൺഗ്രസ്സിലെ എൻ.വി. മൂസ്സക്കുട്ടിയെയും തെരഞ്ഞെടുത്തു.
ഇരുവരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. റൈഹാനത്ത് കൊടിഞ്ഞി തിരുത്തിയിൽ നിന്നും മൂസക്കുട്ടി കൊടിഞ്ഞി വെള്ളിയാമ്പുറത്ത് നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞതവണ ലീഗ്, കോൺഗ്രസ് എന്നിവ ഒറ്റയ്ക്കു മത്സരിച്ചിരുന്ന ഇവിടെ ഇത്തവണ യു.ഡി.എഫ് സംവിധാനത്തിൽ ലീഗും കോൺഗ്രസും വെൽഫെയർ പാർട്ടിയും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
14 സീറ്റുണ്ടായിരുന്ന ലീഗിന് രണ്ട് സീറ്റ് കുറഞ്ഞെങ്കിലും കോൺഗ്രസ് അഞ്ച് സീറ്റ് നേടി. വെൽഫയർ പാർട്ടിയുടെ ഒരു സീറ്റ് ഉൾപ്പെടെ 18 സീറ്റാണ് യു.ഡി.എഫിനുള്ളത്.
കൂടാതെ രണ്ടു സ്വതന്ത്രരും ബി.ജെ.പി.ക്ക് ഒരു അംഗവുമുണ്ട്.