വീട്ടില്‍ നിന്ന് 8 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം 3 പേര്‍ പിടിയില്‍


കോട്ടയം മുണ്ടക്കയത്ത് വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കല്ലേപാലം പാറക്കല്‍പുരയിടം പി.ബി. ഷിബു (42), ഇയാളുടെ ഭാര്യ ശ്രീദേവി (38) എന്നിവരെയും ഒരു കുട്ടിയേയുമാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
മുണ്ടക്കയം സ്വദേശി സജീവ് എന്നയാളുടെ വീട്ടില്‍ നിന്ന് മാല, കമ്മല്‍ എന്നിവ ഉള്‍പ്പെടെ എട്ടുപവനോളം സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത് സംഘം മോഷ്ടിച്ചത്. സജീവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്.
മോഷ്ടിച്ച സ്വര്‍ണം ഇവര്‍ പല സ്ഥാപനങ്ങളിലായി പണയം വെയ്ക്കുകയും ചെയ്തു. പണയം വെച്ച ആഭരണങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.